ആരോഗ്യ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടം കേരളത്തിന് നേടിയെടുക്കാനായി; മുഖ്യമന്ത്രി

ആരോഗ്യ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടം കേരളത്തിന് നേടാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് വളരെ മികവോടെ പ്രവര്‍ത്തിക്കാനായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ എം ജി സി ടി സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിൽക്കിസ് ബാനുവിന്റെ ഹർജി; സുപ്രീംകോടതി വിധി പറയാൻ മാറ്റി

ആരോഗ്യ രംഗത്ത് വലിയ മാറ്റം കേരളത്തിന് സൃഷ്ടിക്കാനായി. ആരോഗ്യ മേഖലയുടെ മുഖഛായ തന്നെ മാറ്റാനായി. കൊവിഡിന് മുന്‍പില്‍ വികസിത രാഷ്ട്രങ്ങള്‍ വരെ മുട്ടുകുത്തി. എന്നാല്‍ കേരളത്തിന് എല്ലാ രീതിയിലും അഭിമാനിക്കാന്‍ വകയുണ്ട്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ രീതിയിലും ശക്തിയുള്ളവയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ സുസജ്ജമായപ്പോള്‍ ഫലം ജനങ്ങള്‍ക്ക് അനുഭവിക്കാനായി. രാജ്യത്തെ പല ആരോഗ്യ സൂചികകളിലും കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് എത്തുന്നു. സംസ്ഥാനത്ത് ശിശു മരണ നിരക്ക് വളരെ കുറഞ്ഞു. ചെറിയ നേട്ടമല്ല അത്
മാരകമായ പകര്‍ച്ചവ്യാധികള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നിയന്ത്രിക്കാനാകുന്നു-മുഖ്യമന്ത്രി പറഞ്ഞു

Also Read: ബിൽക്കിസ് ബാനുവിന്റെ ഹർജി; സുപ്രീംകോടതി വിധി പറയാൻ മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News