പെന്റ്‌പോളിന്റെ സ്ഥാപകന്‍ സി ബാലഗോപാല്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തെ കുറിച്ച് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തില്‍ വ്യവസായരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയെക്കുറിച്ചാണ് സി ബാലഗോപാല്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്. ഹൈടെക് സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയായി കേരളം മാറിയിരിക്കുന്നു എന്നാണ്് ഈ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചുകൊണ്ട് കേരളത്തില്‍ സംരംഭമാരംഭിച്ച വ്യക്തിയാണ് സി ബാലഗോപാല്‍. കേരളത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മ്മാണ കമ്പനികളുടെ ഗണത്തിലേക്കുയര്‍ന്ന പെന്റ്‌പോളിന്റെ സ്ഥാപകനായ അദ്ദേഹം കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിന് ഒരു അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖം ഇന്ന് അച്ചടിച്ചുവന്നപ്പോള്‍ അതിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ‘കേരളത്തില്‍ വളര്‍ന്നുവരുന്നത് പുതിയൊരു വ്യവസായ വിപ്ലവം’ എന്നാണ്. കേരളത്തില്‍ വ്യവസായരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയെക്കുറിച്ചാണ് സി ബാലഗോപാല്‍ സംസാരിക്കുന്നത്. ഹൈടെക് സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയായി കേരളം മാറിയിരിക്കുന്നു എന്ന് ഈ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ നയത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്ന വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നമ്മുടെ നാട് വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരോട് വിജയകരമായി കേരളത്തില്‍ വ്യവസായം നടത്തിക്കൊണ്ടുപോയ ഒരു വ്യവസായി എന്ന നിലയില്‍ സംസാരിക്കുകയാണ് ഈ അഭിമുഖത്തിലൂടെ സി ബാലഗോപാല്‍. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ 13 പടികള്‍ കയറിയ, ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റങ്ങളിലൊന്നായ, ഒന്നര വര്‍ഷം കൊണ്ട് 11,000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നേടാന്‍ സാധിച്ച കേരളത്തെ കുപ്രചരണങ്ങളിലൂടെ ഇനിയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് കല്ലുമതില്‍ തലകൊണ്ട് അടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുന്നതുപോലെയൊരു പാഴ്ശ്രമം മാത്രമായിരിക്കും. നാം മുന്നോട്ടുകുതിക്കുകയാണ്, സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here