ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഐസിയു സംവിധാനമുള്ള ആംബുലന്‍സിന് 2500 രൂപ. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് 20 % ഇളവ് ലഭിക്കും. താരിഫുകള്‍ ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.

ALSO READ:നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സംസ്ഥാനത്ത ഓടുന്ന എല്ലാ ആംബുലന്‍സുകളുടെയും നിരക്കുകള്‍ ഏകീകരിച്ചു. ആംബുലന്‍സ് ഉടമകളുടെ സംഘടനകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ALSO READ:അന്നയുടെ മരണം: ഇ.വൈ ഓഫീസിന് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തല്‍

താരിഫുകള്‍ ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്ര വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സുകളില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News