ദരിദ്രരുടെ തോത് ഏറ്റവും കുറവ് കേരളത്തില്‍; നിതി ആയോഗ് റിപ്പോര്‍ട്ട്

രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. 2015–16ല്‍ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019–21ല്‍ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്നും നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ട്–2023ല്‍ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

Also Read: മാറുന്ന കേരളത്തിന്റെ ചിത്രങ്ങൾ

ബിഹാര്‍–33.76 ശതമാനം, ജാര്‍ഖണ്ഡ്–28.81, മേഘാലയ–27.79, ഉത്തര്‍പ്രദേശ്–22.93, മധ്യപ്രദേശ്–20.63 എന്നിവയാണ് ദരിദ്രരുടെ എണ്ണത്തിന്റെ തോതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഗോവ–0.84, തമിഴ്നാട്–2.20, സിക്കിം–2.60, പഞ്ചാബ്–4.75 എന്നിവയാണ് കേരളത്തിന് പിന്നാലെ ദരിദ്രരുടെ എണ്ണത്തിന്റെ തോത് കുറവുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം ദരിദ്രര്‍ തീരെയില്ല. വയനാട് ജില്ലയില്‍ ജനസംഖ്യയുടെ 2.82 ശതമാനം പേര്‍ ദരിദ്രരാണ്.

പോഷകാഹാര ലഭ്യത, മാതൃ–ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം എന്നിവയാണ് ആരോഗ്യമേഖല സൂചകങ്ങള്‍. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്ന വര്‍ഷങ്ങളുടെ ശരാശരി, സ്‌കൂള്‍ ഹാജര്‍ നിലവാരം എന്നിവയാണ് വിദ്യാഭ്യാസ മേഖല മാനദണ്ഡങ്ങള്‍. പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം, വൈദ്യുതി, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നീ മേഖലകളിലെ സ്ഥിതിയാണ് ജീവിതനിലവാരം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചത്. നാല്(2014–15), അഞ്ച്(2019–21) ദേശീയ കുടുംബാരോഗ്യ സര്‍വെകളെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News