ദേശീയ ഡിജിറ്റല്‍ 
ട്രാന്‍സ്‌ഫോര്‍മേഷന്‍ 
പുരസ്കാരം; ആരോഗ്യമേഖലയ്ക്ക് മറ്റൊരു പൊൻതൂവൽ

അടുത്തിടെ ലഡാക്കിൽ സമാപിച്ച 12-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് 2023-ൽ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ ഇന്നൊവേഷൻസ് അവാർഡ് ‘ആശാധാര’ പദ്ധതിക്കായി കേരള ആരോഗ്യ വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റഫോമിന് ലഭിച്ചു. കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഒരു ദേശീയ പുരസ്‌കാരം കൂടെ. ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പുരസ്കാരതിനാണ് കേരളം അർഹമായത്. ആരോഗ്യ വകുപ്പ് ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സയ്‌ക്കായി ആവിഷ്‌കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനാണ് പുരസ്കാരം. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടി വകുപ്പും ചേർന്ന് ലഡാക്കിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിലാണ് പ്രഖ്യാപനം.

ALSO READ: കാര്യവട്ടത്ത് ഇന്ത്യയുടെ റണ്‍വേട്ട; വെടിക്കെട്ട് ബാറ്റിംഗുമായി താരങ്ങള്‍

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി സി ഡിറ്റ് ആണ് ആരോഗ്യ വകുപ്പിന് വേണ്ടി പോർട്ടൽ വികസിപ്പിച്ചത്. ആശാധാര വഴി രജിസ്റ്റർ ചെയ്ത് രണ്ടായിരം പേർ ചികിത്സ തേടുന്നുണ്ട്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള നി. പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.

ALSO READ: ”ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്’ : മമ്മൂട്ടിയെ പ്രശംസിച്ച് ദുല്‍ഖര്‍

നിലവിൽ 96 കേന്ദ്രങ്ങളിൽ മോഫീലിയ ചികിത്സാ സൗകര്യം ലഭ്യമാണ്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ഈ സജ്ജീകരണങ്ങൾ ഉള്ളത്. ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും ആശാധാര പോർട്ടൽ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News