ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ആരോപണമുന്നയിച്ച സംഭവത്തില്‍ അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചതിലും പൊരുത്തക്കേട്
. അഖില്‍ മാത്യുവിന്റേതായി ഹരിദാസന്‍ മാധ്യമങ്ങളെ കാണിച്ച ചിത്രം ജൂലൈയില്‍ ‘ഹൃദ്യം’ ക്യാംപയിന്റെ ഭാഗമായി സമൂഹമാധ്യമത്തില്‍ ചേര്‍ത്ത പ്രൊഫൈല്‍ ചിത്രമാണ്.
ഏപ്രില്‍ 10ന് ആണ് അഖിലിനെ കണ്ടതെന്നാണ് പരാതിക്കാരനായ ഹരിദാസിന്റെ വാദം. അഖില്‍മാത്യുവിനെ പരിചയപ്പെടുത്താന്‍ ആണ് ഈ ചിത്രം അയച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നതും. എന്നാല്‍ ജൂലൈയില്‍ പ്രൊഫൈല്‍ ചിത്രമായി ചേര്‍ത്ത ഫോട്ടോ ഏപ്രിലിൽ ലഭിച്ചതെങ്ങനെ എന്ന ചോദ്യമാണ് അപ്പോഴും ബാക്കി നില്‍ക്കുക.
Also Read : ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണം; ആയുഷ് മിഷന്‍ പൊലീസില്‍ പരാതി നല്‍കി
അതേസമയം സംഭവത്തില്‍ പരാതിക്കാരന്‍ ഹരിദാസിനെ പൊലീസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കന്റോണ്‍മെന്റ് പൊലീസ് മലപ്പുറത്തെത്തി. നാളെ രാവിലെയായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. പരാതിക്കാരന്‍ ഗൂഢാലോചന നടത്തിയോ എന്നും പൊലീസ് അന്വേഷിക്കും. തുടര്‍ന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ടവര്‍ ലൊക്കേഷനും, ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കും. മൊഴിയെടുക്കാന്‍ പൊലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചു.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമായിരുന്നു. ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് പണം നല്‍കി എന്നായിരുന്നു പരാതിയിലെ വാദം. എന്നാല്‍ അന്നേ ദിവസം ആ സമയം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. കൈരളി ന്യൂസ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
2023 ഏപ്രില്‍ 10ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മന്ത്രി ഓഫീസിന് പുറത്ത് വച്ച് പണം അഖില്‍ മാത്യുവിന് നല്‍കി എന്നതായിരുന്നു പരാതിക്കാരന്‍ ഹരിദാസിന്റെ ആരോപണം. എന്നാല്‍ പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവായ അലന്‍ മാത്യു തോമസിന്റെ വിവാഹത്തില്‍ അഖില്‍ മാത്യു പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
അതേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമുള്ളതാണ് ദൃശ്യങ്ങള്‍. 4 മണി മുതല്‍ 5 മണിവരെ പള്ളിക്കകത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. ഏകദേശം 100 കിലോമീറ്ററാണ് തിരുവനന്തപുരവും പത്തനംതിട്ട മൈലപ്രയും തമ്മിലുള്ള ദൂരം. അതുകൊണ്ട് ഈ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നു ഏപ്രില്‍ 10ന് അഖില്‍ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നത്. ആ സമയം തിരുവനന്തപുരത്ത് എത്തുക അപ്രായോഗികമാണ്.
പരാതിക്കാരന്‍ ഹരിദാസന്‍ പിന്നീട് അഖിലിനെ കണ്ട സമയം വൈകിട്ട് 4 മണിക്കും 6 മണിക്കും ഇടയ്ക്കാണ് എന്നാക്കി. അലന്‍- ക്രിസ്റ്റീന വിവാഹത്തിന് ശേഷം ഏകദേശം ആറ് മണിയോടെ നടന്ന വിവാഹ സത്കാരത്തില്‍ അഖില്‍ മാത്യു പങ്കെടുത്തതിന്റെ ദൃശ്യവും പിന്നീട് പുറത്തുവന്നു. അഖില്‍ മാത്യു ഹരിദാസില്‍ നിന്നും പണം വാങ്ങി എന്ന ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here