കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്

ഉഷ്ണതരംഗത്തെത്തുടർന്ന് മാറ്റിവെച്ച കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാനതല ഇന്റർസോൺ അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെയായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എം.വിജിൻ എം.എൽ.എയും ജനറൽ കൺവീനർ ഡോ ടി കെ പ്രേമലതയും അറിയിച്ചു.

Also Read: തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കഴിഞ്ഞദിവസം ചേർന്ന സംഘാടക സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടേയും വിവിധ സബ്കമ്മിറ്റി ഭാരവാഹികളുടേയും ജീവനക്കാരുടെ സംഘടനാ ഭാരവാഹികളുടേയും കോളേജ് യൂണിയൻ ഭാരവാഹികളുടേയും യോഗത്തിൽ അത്‌ലറ്റിക്മീറ്റ് നടത്തുന്നതിലെ ക്രമീകരണം ആലോചിച്ചതായും ഇവർ അറിയിച്ചു. ഇതുപ്രകാരം രാവിലെ 6.30 മുതൽ 11 മണിവരേയും ഉച്ചയ്ക്കുശേഷം 3 മണി മുതൽ 6.30 മണിവരേയുമാണ് മത്സരം നടക്കുക. ഒരേസമയം അരഡസനോളം ഇനങ്ങളിലെ മത്സരങ്ങൾ നടക്കുന്നവിധത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

നിലവിൽ അത്യാവശ്യം വേനൽമഴ ലഭിച്ച സാഹചര്യത്തിലും, പുതിയ അധ്യയന വർഷത്തിനും മൺസൂൺ ആരംഭത്തിനും മുമ്പ് അത്‌ലറ്റിക് മീറ്റ് നടത്തി തീർക്കേണ്ടതുണ്ട് എന്നതിനാലുമാണ്, പൊതുവിൽ സൂര്യതാപം കടുക്കുന്ന 11 മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കി, മെയ് മാസത്തിൽത്തന്നെ മത്സരങ്ങൾ ക്രമീകരിച്ചത്. ഇക്കാര്യം സർവകലാശാലാ അധികൃതർ അംഗീകരിച്ചതായും സംഘാടക സമിതി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

Also Read: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി

കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന മെഡിക്കൽ, ദന്തൽ, ആയുർവേദ, ഹോമിയോ, നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ, മറ്റ് അനുബന്ധ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽപ്പരം അത്‌ലറ്റുകളാണ് സംസ്ഥാന ഇന്റർ സോൺ അത്‌ലറ്റിക്മീറ്റിലെ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്. നേരത്തേ മെയ് 3 മുതൽ 5 വരെയായിരുന്നു അത്‌ലറ്റ്മീറ്റ് തീരുമാനിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News