നടക്കുന്നത് പൗരന്‍റെ അവകാശ ലംഘനം; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന സഹകരണ രജിസ്ട്രാറുടെ  ഹർജിയില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷിന് ഇ ഡി നല്‍കിയ സമൻസില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി, നടപടി പൗരൻ്റ അവകാശങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു.

ആവശ്യമെങ്കില്‍ പുതിയ സമന്‍സ് അയയ്ക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ ബഞ്ച് ഇ ഡിയോട് ഉത്തരവിട്ടു. നടപടിക്രമങ്ങൾ പാലിച്ച് നിയമാനുസൃതം മാത്രമേ നോട്ടീസ് അയക്കാവുവെന്നും കേന്ദ്രസർക്കാര്‍  വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

നിയമാനുസൃതം മാത്രമേ നോട്ടീസ് അയക്കുള്ളുവെന്ന് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ALSO READ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 77.46 കോടീ രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയോട്

സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളുടെ വിവരങ്ങൾ ചോദിക്കുന്നത് നിയമ വിരുദ്ധമാണെന്നും തനിക്ക് നൽകിയ സമൻസ് റദ്ദാക്കണമെന്നുമായിരുന്നു രജിസ്ട്രാർ ടി വി സുഭാഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സഹകരണ രജിസ്ട്രാർക്ക് കീഴിലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഉദ്യോഗസ്ഥർക്കും സമാനരീതിയിൽ നോട്ടീസ് അയച്ചിട്ടുണ്ട്.  ഇഡിയുടെ നോട്ടീസിൽ വ്യക്തതയില്ലെന്ന അഡ്വക്കറ്റ് ജനറലിന്‍റെ വാദം കോടതി ശരിവെയ്ക്കുകയായിരുന്നു.

വ്യക്തിപരമായ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ സമഗ്ര അന്വേഷണം നടത്താൻ ഇ ഡിക്ക് അധികാരമില്ലെന്നും എ ജി കോടതിയില്‍ പറഞ്ഞു.

ALSO READ: പഴയിടം മുതൽ ഫിറോസ് ചുട്ടിപ്പാറ വരെ, കേരളീയം ഫുഡ് ഫെസ്റ്റിവലില്‍ വൈവിധ്യം നിറയും: എഎ റഹീം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News