ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. എഴുത്തുകാരന്റെ അനുമതി ഇല്ലാതെയല്ലേ പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്ന് കോടതി ചോദിച്ചു. ഉപതെരഞ്ഞെടുപ്പിന് മുമ്പായി പരാതിക്കാരനെ അപമാനിക്കുന്ന തരത്തില്‍ ഡിസി ബുക്‌സ് പ്രവര്‍ത്തിച്ചെന്നും സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.
ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എവി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡിസി ബുക്സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണിക്കാട്ടി. എഴുത്തുകാരന്റെ അനുമതിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും കോടതി ചോദിച്ചു.
പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്സിന്റെ നടപടി ശരിയാണോ, ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇങ്ങനെ ചെയ്തതെന്തിനെന്നും കോടതി ചോദിച്ചു. പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകുമെന്നും ഡിസി ബുക്‌സ് അഭിഭാഷകനോട് കോടതി ചോദിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടതും എഴുത്തുകാരന്റെ അനുമതിയില്ലാതെ ആണ്. ഡിസി ബുക്സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്ന കാര്യം സമ്മതിക്കണമെന്നും ഡിസി ബുക്സിന്റെ അഭിഭാഷകനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത് ശരിയായില്ലെന്ന് ഡിസി ബുക്സിന്റെ അഭിഭാഷകനും സമ്മതിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here