എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതിനെതിരായ മകളുടെ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി

HIGHCOURT

എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകുന്നതിനെതിരായ മകളുടെ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. മരിച്ചവരോട് ആദരവ് കാണിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മകൾ ആശ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വിഷയം കോടതിയിൽ എത്തിച്ചത് ഔചിത്യമില്ലായ്മയാണെന്ന് ഡിവിഷൻ ബഞ്ച് വിമർശിച്ചു. മരിച്ചയാളെ ബഹുമാനിക്കണമെന്നും കോടതി പറഞ്ഞു. ഇത് കുടുംബ പ്രശ്നമല്ലേ എന്നും കുടുംബാംഗങ്ങൾ തമ്മിൽ ചർച്ച ചെയ്ത് വിഷയം രമ്യമായി പരിഹരിച്ചു കൂടെ എന്ന് കോടതി ആരാഞ്ഞു. ആവശ്യമെങ്കിൽ കോടതി മുൻകൈയ്യെടുത്ത് മധ്യസ്ഥനെ നിയമിക്കാം.

Also read: ‘കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ നടന്നത് സിപിഎമ്മിനെ അപമാനിക്കൽ’: എം എം വർഗ്ഗീസ്

കോടതിയുടെ സമയം മെനക്കെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ല. നിർബന്ധമാണെങ്കിൽ സിവിൽ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നിലവിൽ ലോറൻസിന്‍റെ മൃതശരീരം കളമശേരി മെഡിക്കൽ കോളജിൽ ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നല്‍കിയ സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് മകന്‍ എം എല്‍ സജീവനോട് മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്ന് ലോറന്‍സ് പറഞ്ഞത് എന്നതടക്കം കണക്കിലെടുത്തായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും ഇത് റദ്ദാക്കി മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാൻ വിട്ടുനല്‍കണമെന്നുമാണ് ആശയുടെ അപ്പീലിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News