വധശ്രമക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.കവരത്തി കോടതി വിധിച്ച10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.അതേസമയം കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

Also Read : ഐ ഫോണ്‍ 15 സീരീസ് ചൂടാകുന്നുവെന്ന പരാതി, പ്രശ്ന പരിഹാരവുമായി ആപ്പിള്‍

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച കവരത്തി സെഷന്‍സ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നടപടി റദ്ദാക്കിയ സുപ്രീം കോടതി, കേസില്‍ വീണ്ടും വാദം കേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി വീണ്ടും കേസ് വീണ്ടും പരിഗണിച്ച് വിധി പറഞ്ഞത്. മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ മരവിപ്പിച്ച കോടതി, കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസ് നഗരേഷാണ് കേസില്‍ വാദം കേട്ട് വിധി പറഞ്ഞത്.

മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകന്‍ മുഹമദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍സിപി നേതാവുകൂടിയായ മുഹമ്മദ് ഫൈസല്‍ എംപി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാരാണെന്ന് ജനുവരി 11നാണ് കവരത്തി സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഇവരെ 10 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

Also Read : മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് യെച്ചൂരി

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് എംപിയായ മുഹമ്മദ് ഫൈസലിന് കവരത്തി സെഷന്‍സ് കോടതി തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി വന്നതിനു പിന്നാലെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News