വഖഫ് ബോർഡിന് തിരിച്ചടി; വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിയ്ക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കേരള വഖഫ് ബോർഡിന് തിരിച്ചടി. വഖഫ് ഭൂമി കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർണായ ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിയ്ക്ക് മുൻകാല പ്രാബല്യമില്ലെന്ന്  ഹൈക്കോടതി ഉത്തരവിട്ടു. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവർക്കെതിരായ കേസാണ് ഹൈക്കോടതി നിയമഭേദഗതിയ്ക്ക് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.

ALSO READ: സസ്പെൻഷൻ നടപടിയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല- വാറോല കൈപറ്റിയിട്ട് കൂടുതൽ പ്രതികരണം

കേസിൽ നേരത്തെ കോഴിക്കോട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ച നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോര്‍ഡിൻ്റെ പരാതിയനുസരിച്ചായിരുന്നു പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നത്. 2017 ലാണ് വഖഫ് ഭൂമി കൈവശം വെച്ചിരിക്കുന്നു എന്നാരോപിച്ച് കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News