രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങള്‍ ലോകായുക്ത അന്വേഷിക്കേണ്ടാ : ഹൈക്കോടതി

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് കേരളാ ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ആ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ഡോ. ജെ. ബെനറ്റ് എബ്രഹാമിന് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പേയ്മെന്റ് സീറ്റ് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഒരു സ്വകാര്യ വ്യക്തി പരാതിയുമായി ലോകായുക്തയെ സമീപിക്കുകയായിരുന്നു. ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടുകയും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ അത് ലോകായുക്ത അംഗീകരിച്ചില്ല. ഇതിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News