ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. സജിമോൻ പാറയലിൻ്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, സി.എസ്.സുധയുമാണ് പ്രത്യേക ബെഞ്ചിലുള്ളത്.പ്രത്യേക ബെഞ്ച് രൂപീകരിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറങ്ങി കഴിഞ്ഞമാസം 29നാണ് ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം എടുത്തത്.
ALSO READ: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ അക്രമം
ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, അധ്യക്ഷനായ ബെഞ്ച് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. വനിതാ ജഡ്‍ജിമാർ പ്രത്യേക ബെഞ്ചിൽ അംഗങ്ങളാകും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പറയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
ALSO READ: ഇന്ത്യയുടെ ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കുക ലക്ഷ്യം: ധനമന്ത്രിമാരുടെ കോൺക്ലേവ് 12ന് നടക്കും
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ഈ റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. കൂടാതെ ആരോപണങ്ങൾ ഉയര്‍ന്ന പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യം തേടിയുള്ള ഹർജികൾ കോടതിക്കു മുൻപാകെ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here