ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് 14, 15 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയന്‍ 14ന് രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നത് 6,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി ആര്‍ ബിന്ദു കൂടിച്ചേര്‍ത്തു
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (CUSAT) ആണ് ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
Read Also: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ഇന്നും പുസ്തക പ്രേമികളുടെ ഒഴുക്ക്
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഡോ. ആര്‍ ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബോസ്റ്റണ്‍ കോളേജ് പ്രൊഫ. ഫിലിപ്പ് ജി അല്‍ബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തുടങ്ങി ഭരണ രംഗത്തെയും അക്കാദമിക് രംഗത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗവേഷണമികവ് വളര്‍ത്തല്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നവീനമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കല്‍, ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ കോണ്‍ക്ലേവ് വിശദമായി ചര്‍ച്ചചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here