സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ചൂട് കണക്കിലെടുത്ത് കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത് ജില്ലയില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: “മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു”; പൊലീസില്‍ പരാതി നല്‍കി ‘ഞാന്‍ ഗന്ധര്‍വ്വന്‍’ നായകന്‍

ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും സൂര്യാഘാതമേറ്റിരുന്നു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ മൂന്ന് ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്.

ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. നാളെ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നുമാണ് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News