മറുനാടൻ മലയാളിക്കെതിരെ കേരള ഹൗസ് ജീവനക്കാരുടെ പ്രതിഷേധം

സ്റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മറുനാടന്‍ മലയാളിക്കെതിരെ ദില്ലി കേരള ഹൗസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളെന്ന് എന്‍ജിഓ യൂണിയന്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസിലും നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു.

Also Read; ‘മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുന്നു; രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ സമൂഹത്തോട് മാപ്പ് പറയണം’; വി.കെ.സനോജ്

ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചായിരുന്നു 2019 -ല്‍ കേരള ഹൗസിലെ നോണ്‍ ഗസറ്റഡ് തസ്‌കയിലേക്കുള്ള പ്രമോഷന്‍ നിയമനങ്ങള്‍ക്കുള്ള കേരള ഹൗസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂൾ നടപ്പിലാക്കിയത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു സ്റ്റേറ്റ് സര്‍വ്വീസ് റൂള്‍ നടപ്പിലാക്കുനുള്ള ശുപാര്‍ശ ഇപ്പോ സര്‍ക്കാര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും പരിഗണിച്ചു കൊണ്ട് പ്രമോഷന്‍ നല്‍കുന്നതുള്‍പ്പെടെയാണ് ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് ദില്ലി കേരള ഹൗസില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധം നടത്തിയത്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രമോഷൻ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും പിന്‍വാതില്‍ നിയമനമെന്നും വിദ്യാഭ്യാസ യോഗ്യതയില്ലാവര്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാനുള്ള സര്‍ക്കാരിന്റെ നിക്ഷിപ്ത താല്പര്യമെന്നുമൊക്കെയാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ ശക്തമയ പ്രതിഷേധമാണ് ദില്ലി കേരള ഹൗസില്‍ നടന്നത്.

Also Read; ‘പ്രതിപക്ഷ നേതാവിന്റെ രീതിയിലുള്ള പ്രതികരണമല്ല അദ്ദേഹം നടത്തുന്നത്’; വി ഡി സതീശന് മറുപടിയുമായി ആരോഗ്യമന്ത്രി

ഓണ്‍ലൈനിലൂടെ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. കേരള സര്‍വ്വീസ് റൂള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു. വര്‍ഷങ്ങളായി കേരള ഹൗസില്‍ ജോലി ചെയ്യുന്നവരുടെ അത്ര പ്രവര്‍ത്തി പരിചയമോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവര്‍ ഡെപ്യൂട്ടേഷനില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെടുന്ന സാഹചര്യം മാറണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അതിനെ അട്ടിമറിക്കാനാണ് മറുനാടന്‍ ഉള്‍പ്പെടെ നീക്കം നടത്തുന്നതെന്നും ജീവനക്കാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News