സംസ്ഥാനത്ത് നിക്ഷേപക സംഗമം 2025 ഫെബ്രുവരിയിൽ നടത്താൻ മന്ത്രിസഭ യോഗ തീരുമാനം. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി.
2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
also read: ‘എം ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മാനദണ്ഡങ്ങള്‍പ്രകാരം’ : മന്ത്രി പി രാജീവ്
പൊലീസിലെ ഉന്നതരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പരിശോധനാ സമിതിയുടെ ശുപാര്‍ശ യോഗം അംഗീകരിച്ചു. 1995 ബാച്ചിലെ സുരേഷ് രാജ് പുരോഹിത്, എം ആർ അജിത്കുമാർ എന്നവരെ ഡിജിപി റാങ്ക് പട്ടികയിലേക്കാണ് ഉയർത്തിയത്. .
എ ഡി ജി പി പദവിയിലേക്ക് 2000 ബാച്ചിലെ തരുൺ കുമാർ, ഐ ജി പദവിയിലേക്ക് 2007 ബാച്ചിലെ ദേബേഷ് കുമാർ ബഹ്റ, ഉമ, രാജ്പാൽമീണ, ജയനാഥ് ജെ എന്നിവർക്ക് സ്ഥാനക്കയറ്റം നൽകി. ഡി ഐ ജി പദവിയിലേക്ക് 2011 ബാച്ചിലെ യതീഷ് ചന്ദ്ര, ഹരി ശങ്കർ, കാർത്തിക് കെ, പ്രതീഷ് കുമാർ, ടി നാരായൺ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here