വര്‍ഗീയ ശക്തികളുടെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഒരിക്കലും കേരളത്തില്‍ സ്ഥാനം ലഭിക്കാറില്ല. കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തെ അപമാനിക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തിയ കുപ്രചാരണങ്ങളും ഇവിടെ വിലപ്പോയില്ല. എന്നാല്‍ ചിത്രത്തില്‍ പ്രതിപാദിച്ച കള്ളങ്ങളും പൊള്ളത്തരങ്ങളും അതിനൊപ്പം കേരളത്തിന്‍റെ മതനിരപേക്ഷയും രാജ്യമെങ്ങും ചര്‍ച്ചയായി. ഇതിനിടെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം കേരളത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
കേരളം എന്തുകൊണ്ട് “മോദി-ഫൈഡ്” ആകുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് വ്യത്യാസമാണ് കേരളത്തിന് ഉള്ളതെന്നുമുള്ള ചോദ്യത്തിന് ജോണ്‍ എബ്രഹാമിന്‍റെ മറുപടി ഇങ്ങനെ-
“കേരളം വളരെ മനോഹരമാണ്. ഒരു പത്ത് മീറ്ററിനുള്ളില്‍ ഒരു പള്ളിയും അമ്പലവും മോസ്കും വളരെ സമാധാനത്തോടെ സഹവസിക്കുന്നത് നമുക്ക് അവിടെ കാണാന്‍ സാധിക്കും. കേരളത്തില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. നോക്കൂ, ഇന്ന് ലോകമാകമാനം ധ്രുവീകരണങ്ങള്‍ നടക്കുമ്പോഴും എല്ലാ മതങ്ങളും ജാതികളും വളരെ സമാധാനത്തോടെയാണ് അവിടെ സഹവസിക്കുന്നത്. കേരളം ഒരു മാതൃകയാണ്. ഫിദല്‍ കാസ്ട്രോ മരിച്ച് സമയത്ത് ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് പോസ്റ്ററുകള്‍ കാണാന്‍ കഴിഞ്ഞത്. ദുഃഖാചരണങ്ങളും അവിടെ മാത്രം. കേരളം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ്. എന്‍റെ അച്ഛനില്‍ എനിക്കത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ മാര്‍ക്സിസ്റ്റ് ഫിലോസഫികള്‍ വായ്പ്പിക്കുമായിരുന്നു. ധാരാളം മല്ലൂസിന് (മലയാളികള്‍) കമ്മ്യൂണിസ്റ്റ് ചിന്തകളുണ്ട്. നമ്മളെല്ലാവരും തുല്യമായ ജീവിതത്തിലാണ് വിശ്വസിക്കുന്നത്. അതിന്റെ മഹത്തായ ഉദാഹരണമാണ് കേരളം എന്ന് ഞാൻ കരുതുന്നു,” -ജോൺ എബ്രഹാം കൂട്ടിച്ചേർത്തു.
Thank you @TheJohnAbraham for sharing the truth about what is Kerala…
Really a slap on the face of all propagandists… This is the real #KeralaStory pic.twitter.com/7yJ4U0OYTi— Comrade From Kerala 🌹 (@ComradeMallu) May 7, 2023
2019 സെപ്ടംബറില്‍ ഒരു പുസ്തക പ്രസാധന ചടങ്ങിനിടൊണ് കേരളത്തെ പ്രകീര്‍ത്തിച്ചുള്ള ജോണ്‍ എബ്രഹാമിന്‍റെ പരാമര്‍ശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here