കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന് എന്നും അതാണ് എൽഡിഎഫും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി എല്ലാരീതിയിലും വർഗീയത വർദ്ധിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also read:‘കോഴയാരോപണം; തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ല’: മന്ത്രി എ കെ ശശീന്ദ്രൻ
‘വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാട്ടിൽ സമാധാനം ഉണ്ടാക്കാൻ കഴിയൂ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തമായി അപകടങ്ങൾ വരുത്തി വെക്കും. കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഒരു നേതാവ് ഗോൾവർക്കറുടെ ചിത്രത്തിനു മുന്നിൽ തിരി കത്തിക്കുന്നു. മറ്റൊരാൾ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുന്നതിന് നേതൃത്വം കൊടുത്തെന്ന് അവകാശപ്പെടുന്നു.
ആർ എസ് എസിന്റെ ശാഖയ്ക്ക് സംരക്ഷണം കൊടുക്കുന്നതും ഗോൾവർക്കറുടെ ചിത്രത്തിനു മുന്നിൽ വണങ്ങി നിൽക്കുന്നതും കോൺഗ്രസ് നേതാക്കൾ. ഇ എം എസിനെ പരാജയപ്പെടുത്താൻ പട്ടാമ്പിയിൽ കോൺഗ്രസിന് ജനസംഘം പിന്തുണ നൽകി. ആർ എസ് എസ് നേതാവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രചരണം നടത്തി’ മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here