സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മികച്ച ഭൗതിക സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി

PINARAYIVIJAYAN

സ്റ്റാർട്ട് അപ്പ് മിഷനുകളിൽ കേരളമാണ് ഏറ്റവും മികച്ചത്, 6100 സ്റ്റാർട്ട് അപ്പുകൾ ഇന്ന് കേരളത്തിലുണ്ട് കൂടാതെ സ്റ്റാർട്ട് അപ്പ് മിഷൻ്റെ കീഴിൽ 15 സെൻ്ററുകൾ വേണ്ട സഹായം നൽകുന്നതിനായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മികച്ച ഭൗതിക സാഹചര്യമുള്ള സംസ്ഥാനവും കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാർട്ട് അപ്പുകൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേരളത്തിലുണ്ട്. കൂടുതൽ പേർ സ്റ്റാർട്ട് അപ്പുകളിലേക്ക് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read: ബഹുജനങ്ങളെ അണിനിരത്തും; ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

ആർട്ടിഫിഷൽ ഇൻ്റലിജൻസ് മേഖല വളരെ വേ​ഗം വളരുകയാണ്. കൂടുതൽ പരീക്ഷണങ്ങൾ ഈ മേഖലയിൽ വേണം.സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവയാണ് ആർട്ടിഫിഷൽ ഇൻ്റലിജൻസ് അത് പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും സ്റ്റാർട്ടപ്പ് മിഷൻ കോൺക്ലേവ് ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

News Summery: Kerala have the best physical conditions for start-up enterprises.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News