‘കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക’: മുഖ്യമന്ത്രി

pinarayi vijayan

ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക. ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാൻസർ ഉൾപ്പെടെയുള്ള മരുന്നുകൾ സീറോ പേഴ്സന്റെജ് പ്രോഫിറ്റ് വിലയിൽ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കോഴിക്കോട് ഉരുൾപൊട്ടൽ; വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

അതേസമയം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് കാൻസർ മരുന്നുകൾ ലഭ്യമാകുന്ന സംസ്ഥാനമായി ഇന്നുമുതൽ കേരളം മാറുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു രൂപ പോലും ലാഭമില്ലാതെ സംസ്ഥാനത്തെ കാരുണ്യ വാർമസികളിൽ മരുന്ന് ലഭ്യമാകും. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഓരോ കാരുണ്യ ഫാർമസികളിലാണ് മരുന്നുകൾ ലഭ്യമാവുകയെന്നും മന്ത്രി പറഞ്ഞു.

ALSO READ:  ‘സുരേഷ് ഗോപിയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് അപമാനം, ജനപ്രതിനിധിയെന്ന നിലയിൽ മാന്യമായി പ്രതികരിക്കാൻ സുരേഷ് ഗോപി ബാധ്യസ്ഥൻ’; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News