മന്ത്രിക്കെതിരായ ജാതിവിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്: സിപിഐ എം

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നത് കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തില്‍ ഒരുകാലത്ത് ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തമടക്കമുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന, ദേശീയ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ജാതി വിവേചനത്തിന്റെ പ്രശ്നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്.

Also Read: ചീത്തപറഞ്ഞതിന്‍റെ പേരില്‍ പാചകക്കാരന്റെ പ്രതികാരം; സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു

ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയടക്കം നേതൃത്വത്തില്‍ നടക്കുന്ന ഘട്ടമാണിത്. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രി രാധാകൃഷ്ണന് ജാതി വിവേചനം അനുഭവപ്പെട്ടത്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Also Read: നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമം; ഗൾഫ് പൗരൻ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News