‘ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണയുടെ പേരിലാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന് അവര്‍ വിചാരിച്ചു. ആ തെറ്റിദ്ധാരണ അഞ്ചു വര്‍ഷം കൊണ്ട് മാറിയെന്നും മന്ത്രി പറഞ്ഞു.

ALSO READ ;സഹകരണമേഖലയിലെ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാമ്പെയിന്‍ മാർച്ച് 31 വരെ: മന്ത്രി വി എൻ വാസവൻ

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അല്ല ബിജെപിയെ നേരിടുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരെ കബളിപ്പിച്ച കോണ്‍ഗ്രസിന് മറുപടി നല്‍കാന്‍ കൂടിയുള്ള അവസരമാണ് ഇതെന്നും ഇതൊരു റിവഞ്ച് ഇലക്ഷനാണെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News