കേരളം ഇനി സമ്പൂർണ ഇ- ഗവേണൻസ്‌ സംസ്ഥാനം

കേരളം ഇനി സമ്പൂർണ ഇ- ഗവേണൻസ്‌ സംസ്ഥാനം. പണമടയ്‌ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ- സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ്‌ ഇത്‌ സാധ്യമാക്കിയത്. സമ്പൂർണ ഇ-ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്‌ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ -ഗവേണൻസിന് സാധിക്കും.

സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തും. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകും. ഫയൽ നീക്കത്തിനായി ഇ- ഓഫീസ് ഫയൽഫ്ലോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വില്ലേജ് ഓഫീസ് തലംവരെ നടപ്പാക്കും.ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകൾ, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം ഡിജിറ്റലായിക്കഴിഞ്ഞു. ഇ- ഡിസ്ട്രിക്ട്, കോർട്ട് കേസ് മാനേജ്‌മെന്റ്‌ സിസ്റ്റം (ഇ–- -കോർട്ട്), കെ- സ്വിഫ്റ്റ്, ഇ- ഹെൽത്ത്, ഇ- പിഡിഎസ്, ഡിജിറ്റൽ സർവേ മിഷൻ, ഇ- ആർഎസ്എസ്, സൈബർ ഡോം, കൈറ്റ് എന്നിവയും നടപ്പാക്കിവരികയാണ്.

ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ കെ ഫോണിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ മുൻവർഷങ്ങളിൽ നടത്തിയ ദേശീയ ഇ- സർവീസ് ഡെലിവറി അസസ്‌മെന്റ്‌ സർവേകളിലും കേരളം മുന്നിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News