കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്ന് എം. എ യൂസഫലി

Kozhikode lulu mall

കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്നും എം. എ യൂസഫലി. കേരളത്തിലെ ആറാമത്തെയും ഇന്ത്യയിലെ പതിനൊന്നാമത്തെയും മാളായ കോഴിക്കോട് ലുലുമാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടനെ സംബന്ധിച്ചും ലുലു ഗ്രൂപ്പിനെ സംബന്ധിച്ചും പുതിയ ലുലു മാൾ ചെറിയ പദ്ധതിയാണ്. ഉടൻ തന്നെ മറ്റൊരു വലിയ മാൾ കോഴിക്കോട് തുടങ്ങും.

Also Read: അയല്‍പക്കത്തെ ‘പ്രിയങ്ക ചോപ്ര’; വൈറലായി ഒരു ഫോട്ടോഷൂട്ടും കമന്റ് സെക്ഷനും!

പുതിയ മാളിന്റെ പ്രവ‍ർത്തനം വിലയിരുത്തിയ ശേഷം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേതിന് സമാനമായ വലിയ ഷോപ്പിങ് മാൾ കോഴിക്കോട് നിർമ്മിക്കുക. കൂടാതെ ഫീസിബിലിറ്റി പഠനത്തിന് അനുസൃതമായി മറ്റ് ഇടങ്ങളിലും മാൾ തുടങ്ങുമെന്ന് യൂസഫലി പറഞ്ഞു. കോട്ടയത്താണ് ഇനി ലുലുവിൻ്റെ അടുത്ത മാൾ ആരംഭിക്കുന്നത്. കേരളം നമ്പർ വൺ ആണ് ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്നും, കൂടുതൽ പദ്ധതികൾ വരുമ്പോഴാണ് ഭാവി തലമുറയ്ക്ക് കൂടുതൽ ഗുണകരമായി തീരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ദീപ്‌വീര്‍ ദമ്പതികള്‍ക്ക് മകള്‍ പിറന്നു; ആശംസയുമായി ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News