കേരളം രാജ്യത്തെ മതേതര തുരുത്ത്, അതിലും വർഗീയവാദികൾ വിഷം കലർത്താൻ ശ്രമിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്ത് മതേതരത്വത്തിന്റെ തുരുത്തായി നിൽക്കുന്ന കേരളത്തിലും വിഷം കലർത്താൻ വർഗീയവാദികൾ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏക സിവിൽകോഡ് കൊണ്ട് മത ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മലപ്പുറം പൊന്നാനിയിൽ അബുദബി ശക്തി അവാർഡ് സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ

ഏക സിവിൽകോഡ് കൊണ്ട് മത ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. രാജ്യത്ത് മതേതരമായി ഒരു തുരുത്ത് അവശേഷിക്കുന്നത് കേരളം മാത്രമാണ്. ഇവിടെയും വിഷം കലർത്താൻ വർഗീയവാദികൾ ശ്രമിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read: ശാസ്ത്ര നേട്ടങ്ങൾ വർഗീയമായി ഉപയോഗിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. കവിതയ്ക്കുള്ള പുരസ്കാരം കെ വിജയകുമാർ, പി എൻ ഗോപി കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കഥാ പുരസ്കാരം പി വി ഷാജികുമാർ, നോവൽ പുരസ്കാരം മാനസി ദേവി, അജയകുമാർ എന്നിവരും ഏറ്റുവാങ്ങി. വിജ്ഞാന സാഹിത്യത്തിൽ ഡോ. ബി ഇക്ബാൽ, ബി ശ്രീകുമാർ എന്നിവർക്കാണ് പുരസ്കാരങ്ങൾ. നാടകത്തിനുള്ള പുരസ്കാരം എമൽ മാധവി, ജോൺ ഫെർണാണ്ടസ് എന്നിവർ ഏറ്റുവാങ്ങി. ബാലസാഹിത്യത്തിനുള്ള പുരസ്കാരം പ്രഫ. വിശ്വമംഗലം സുന്ദരേശൻ, ശക്തി എരുമേലി പുരസ്കാരം ഡോ. ശ്രീകല മുല്ലശ്ശേരി, വി എസ് രാജേഷ്, ശക്തി തായാട്ട് ശങ്കരൻ പുരസ്കാരം കെ വി സജയ്, പി ജി സദാനന്ദൻ എന്നിവരും സ്വീകരിച്ചു.
ടി പദ്മനാഭൻ, പി കരുണാകരൻ, എ കെ മൂസ മാസ്റ്റർ, എൻ പ്രഭാവർമ, പി നന്ദകുമാർ എംഎൽഎ, ഇ എൻ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

Also Read: ഇറാനിൽ 10 പർവതാരോഹർക്ക് ദാരുണാന്ത്യം: 8 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News