‘ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം’: മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി

CM Pinarayi Vijayan

ബിജെപിയുടെ പരസ്യത്തില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ALSO READ:  സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി പിടിയില്‍

അതേസമയം കോണ്‍ഗ്രസിന്റെ സിഎഎ വിരുദ്ധ നിലപാടിനെതിരെയും അദ്ദേഹം സംസാരിച്ചു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു. പാപ്പര്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. കൊടി പിടിച്ച ലീഗുകാരെ തല്ലുന്നു. സിഎഎ പരസ്യം കൊടുത്ത പത്രം കത്തിക്കുന്നു. മൂന്ന് കൂട്ടരെ എതിര്‍ത്താണ് എല്‍ഡിഎഫ് സ്വീകാര്യത നേടുന്നത്. ബിജെപിയെ എതിര്‍ക്കുക എന്നാണ് പ്രധാനം. സതീശന്റെ നിലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചു; സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും പിഴ

സിഎഎ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇല്ലെന്ന് വിമര്‍ശിച്ചപ്പോള്‍ വായിക്കാതെയാണ് പറയുന്നതെന്ന് പറഞ്ഞു. പ്രകടനപത്രികയില്‍ എവിടെയുമില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചു. ഉള്‍പ്പെടുത്താന്‍ മനസ്സില്ലെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് സത്യം പുറത്തുവിട്ടു. ആദ്യം ഉണ്ടായിരുന്നു പിന്നീട് ഒഴിവാക്കി. രാജ്യം മനസിലാക്കിയ കാര്യം മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ സതീശനേ കഴിയുയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News