വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാനാത്വം തകര്‍ത്ത് ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ പുരോഗതി എല്ലാവര്‍ക്കും അനുഭവിക്കാന്‍ ഉള്ളതാണ്, എന്നാല്‍ പുരോഗതിയുടെ അര്‍ഹമായ വിഹിതം എല്ലാവര്‍ക്കും കിട്ടുന്നില്ല. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് പിന്നോക്കാവസ്ഥ നേരിടുന്നു. രാജ്യത്തെ മതനിരപേക്ഷ ബോധം വല്ലാതെ ആക്രമിക്കപ്പെടുകയാണെന്നും മുസ്ലീം ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

Also Read : ഫേസ് ലിഫ്റ്റ് ചെയ്ത് ക്രെറ്റ; ജനപ്രീതി നേടി പുതിയ മുഖം

എല്ലാവര്‍ക്കും ഒരു പോലെ കഴിയാന്‍ കഴിയുന്ന നാടാണ് കേരളം.എല്ലാവിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണെന് നമുക്ക് തലയുയര്‍ത്തി നിന്ന് പറയാന്‍ കഴിയും.

സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മന്ത്രി വി അബ്ദുറഹ്‌മാന്‍, പി കെ പ്രശാന്ത് എംഎല്‍എ ഹജ്ജ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News