ജെഡിഎസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സംസ്ഥാന ഘടകം. ദേശീയതലത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യം ചേർന്നതിനാലാണ് ഒറ്റയ്ക്ക് നിൽക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് തീരുമാനം അറിയിച്ചത്. പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൽ ജെ ഡി – ആർ ജെ ഡി ലയനംത്തിൽ അതവരുടെ കാര്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ല, ആശയപരമായ ഒരുമിക്കലാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കേരളത്തില്‍ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ പാർട്ടി ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പ്രഖ്യാപിച്ചത്.
‘ഒരു യോഗം പോലും ചേരാതെ, ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ഇതു സംഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. കേരളത്തിലെ ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല.
ALSO READ: മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദള്‍ എസ് സംസ്ഥാന നിര്‍വാഹക സമിതിയോഗം സമ്പൂര്‍ണമായി തള്ളിക്കളയുന്നു. ഞങ്ങള്‍ ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തില്‍ നാലു പതിറ്റാണ്ടില്‍ അധികമായി തുര്‍ന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരും’- മാത്യു ടി. തോമസ് വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here