ഇറ്റലിയിലെ ടൂറിന്‍ യൂണിവേഴ്സിറ്റിയിലെ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് വിഭാഗം മേധാവി പ്രൊഫ. ഫ്രാന്‍സിസ്‌കോ ട്രോട്ട സംസ്ഥാന നിര്‍മിതി കേന്ദ്രം സന്ദര്‍ശിച്ചു.സന്ദര്‍ശനത്തില്‍ കെട്ടിട നിര്‍മാണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള ചര്‍ച്ച നടത്തി. കെട്ടിട നിര്‍മാണ മേഖലയില്‍ നാനോസ്പോഞ്ച് സാങ്കേതിക വിദ്യയ്ക്ക് മികച്ച സാധ്യതകളാണുള്ളതെന്നും, നിര്‍മാണ മേഖലയില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.നിര്‍മിതി കേന്ദ്രം സംഘടിപ്പിച്ച Meet the Luminaries’ പരിപാടിയില്‍ ജീവനക്കാരുമായി അദ്ദേഹം സംവദിച്ചു.കൂടാതെ കെസ്നിക്കിന്റെ നൂതന സംരംഭമായ 3 ഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച AMAZE-28′ അദ്ദേഹം സന്ദര്‍ശിച്ചു.3 ഡി പ്രിന്റിങ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ടൂറിന്‍ യൂണിവേഴ്സിറ്റി സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
also read: അഭിഗേലിനെ തട്ടിക്കൊണ്ട് പോയ കാർ കുട്ടിയെ പിടികൂടുന്നതിനു മുൻപും കുട്ടികളെ ലക്‌ഷ്യം വെച്ചതായി സൂചന
ടൂറിന്‍ യൂണിവേഴ്സിറ്റിയുമായുള്ള സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണപത്രം കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി സംസ്ഥാന നിര്‍മിതികേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ് പറഞ്ഞു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് നൈനാന്‍, ലാബിഷാസ് ഡീന്‍ ഡോ. റൂബി എബ്രഹാം, കെ.എം.എം.എല്‍ മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. സുരേഷ്‌കുമാര്‍, പ്രൊഫ. ജി. ജേക്കബ്, സംസ്ഥാന നിര്‍മിതി കേന്ദ്രം ഫിനാന്‍സ് അഡൈ്വസര്‍ അശോക് കുമാര്‍, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍, ഡെപ്യൂട്ടി ടെക്നിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. റോബര്‍ട്ട് വി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here