കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കും

kalamandalam-vc-b-ananthakrishnan

താത്കാലിക ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി അനന്തകൃഷ്ണന്‍ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍ നല്‍കിയ ഉറപ്പിന്മേല്‍ ആണ് ഉത്തരവ് പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തരമായി പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

Read Also: കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി

കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി റദ്ദാക്കിയിരുന്നു. രജിസ്ട്രാറുടെ ഉത്തരവ് റദ്ദു ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. കെ രാധാകൃഷ്ണന്‍ എംപിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. 125 അധ്യാപക- അനധ്യാപകരായ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദ് ചെയ്തത്.

News Summary: Kalamandalam Vice Chancellor Dr. B Ananthakrishnan announced that temporary employees will be able to resume work from today. He also said that he has faith in the assurance given by the Chief Minister on the issue.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration