കണ്ണൂര്‍ കിരീടം നിലനിര്‍ത്തുമോ? കാത്തിരിപ്പ് ഒരൊറ്റ സ്വര്‍ണക്കപ്പിനായി!

കഴിഞ്ഞ വര്‍ഷം കൊല്ലത്ത് വന്ന് കപ്പ്തൂക്കിയ കണ്ണൂര്‍ ഇത്തവണയും അത് നിലനിര്‍ത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കലോത്സവ നാളുകളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ തവണ കണ്ണൂര്‍ കപ്പുയര്‍ത്തി. ഇത്തവണ പോയിന്റ് നില പരിശോധിക്കുമ്പോള്‍ ഒരു പോയിന്റിന് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

കണ്ണൂര്‍ 215 നേടി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 214 പോയിന്റുമായി തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 213 പോയിന്റാണ് കോഴിക്കോടിന്. അതായത് കിരീടത്തിന് വേണ്ടിയുള്ള പോരാട്ടം കട്ടയ്ക്ക് തുടരുകയാണെന്ന് സാരം.

ALSO READ: ‘ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല’: ചെന്നിത്തലയെ വിമർശിച്ച് കെ മുരളീധരൻ

117പവന്റെ സ്വര്‍ണക്കപ്പിലാണ് എല്ലാവരുടെയും ശ്രദ്ധ. കലാപ്രതിഭ – തിലകപ്പട്ടങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ സ്വര്‍ണക്കപ്പാണ് താരം. 117 പവനില്‍ തങ്കതിളക്കവുമായി താരങ്ങളെ കാത്തിരിക്കുന്ന കപ്പ് ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ കവി വൈലോപ്പിള്ളിയാണത്രേ.

ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഫിലിപ്പോസ് തോമസ് ഈ ആശയമേറ്റെടുത്തു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ശ്രീകണ്ഠന്‍ നായരുടെ ഭാവനയില്‍ ഏഷ്യയുടെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ലഭിച്ചത് സ്വന്തം സ്വര്‍ണക്കപ്പ്. അങ്ങനെ മടക്കിവച്ച പുസ്തകത്തിന് മുകളിലായി വളയിട്ട കൈയ്യില്‍ ഉയര്‍ന്നു നില്‍ക്കുന്ന വലംപിരിശംഖുള്ള ആ സ്വര്‍ണക്കപ്പ് ഇത്തവണ ആരു കൊണ്ടുപോകുമെന്നതിന് പോരാട്ടം അതി ശ്ക്തമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here