കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

kerala language institude academics award

വൈജ്ഞാനികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം നൽകാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യ പഠനങ്ങൾ, സാമൂഹിക ശാസ്ത്രം , കല / സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികൾക്ക് നൽകുന്ന എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരത്തിന് പി. എൻ. ഗോപീകൃഷ്ണൻ അർഹനായി. “ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ” എന്ന കൃതിക്കാണ് പുരസ്‌കാരം.

Also Read: ‘ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ / പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം / ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങൾക്കോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രബന്ധങ്ങൾക്കോ നൽകുന്ന ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് (ശാസ്ത്രേതരം) അർഹമായത് തസ്ലിമ ടി യുടെ “കെ.ജി ജോർജിന്റെ ചലച്ചിത്രങ്ങളിലെ ദൃശ്യ- ശബ്ദസങ്കേതങ്ങൾ ആഖ്യാനവും അർത്ഥരൂപീകരണവും” എന്ന ഗവേഷണ പ്രബന്ധമാണ്.

Also Read: ‘കേരളാ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി മന്ത്രി സംസാരിച്ചത് പ്രതീക്ഷയോടെയും ആവേശത്തോടെയും’: മന്ത്രിയെ കണ്ട അനുഭവം പങ്കുവച്ച് ‘വാക് വിത്ത് ആൽബി’

മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് നൽകുന്ന എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാരത്തിനായ താര ഗാന്ധി എഡിറ്റ് ചെയ്ത “Words for Birds : Talks by Salim Ali ” യുടെ വിവർത്തനമായ എസ്. ശാന്തി യുടെ “കിളിമൊഴി : പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ, സാലിം അലി” എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു.

എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാരം എന്നിവയുടെ ജേതാക്കൾക്ക് ഓരോ ലക്ഷം രൂപയും , പ്രശസ്തി പത്രവും, ശിൽപവും. ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാര ജേതാവിന് അമ്പതിനായിരം രൂപയും, പ്രശസ്തി പത്രവും, ശിൽപവുമാണ് സമ്മാനിക്കുക. പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ 2024 സെപ്റ്റംബർ 25 ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതിഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News