കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

കേരളത്തിന്റെ ഇടതുപക്ഷ മനസാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ മുഖാമുഖം പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിത്തത്തിൽ ഊന്നിക്കൊണ്ടാണ് നാം ഐക്യകേരളം രൂപപ്പെടുത്തിയത്. കേരളത്തിൻ്റെ ഐക്യാധിഷ്ഠിത നിലനിൽപ് പ്രതിസന്ധി നേരിടുകയാണ്. കൊച്ചു കേരളം എന്ന് പറയാതെ മഹത്തായ കേരളം എന്ന് പറയാൻ നാം ശീലിക്കണം.

Also Read: സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ല, അത് തന്നെ പ്രശ്നമാണ്: മന്ത്രി മുഹമ്മദ് റിയാസ്

നവകേരളം സുസ്ഥിരവും ഉൾച്ചേരലിൽ അടിസ്ഥാനപ്പെട്ടതും ആണെന്ന് ഉറപ്പു വരുത്തുകയാണ്. സമൂഹത്തെ ആകെ ചലിപ്പിച്ചു കൊണ്ടേ ഇതെല്ലാം സാധിക്കൂ. എല്ലാ ചരിത്ര ഘട്ടങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരാണ് സാംസ്കാരിക പ്രവർത്തകർ. രാഷ്ട്രീയ സാംസ്കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത്. ജനമനസ്സിൽ ഐക്യത്തിൻെ ചുവര് നിലനിന്നാലേ കലാകാരന്മാർക്കും സാഹിത്യകാരൻമാർക്കും നിലനിൽപ്പുള്ളൂ.

Also Read: ലീഗിന്റെ മൂന്നാം സീറ്റ് വിഷയം; നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇ ടി മുഹമ്മദ് ബഷീർ

നവകേരള സദസ്സിൻ്റെ തുടർച്ചയായി ഓരോ വിഭാഗത്തെയും പ്രത്യേകം പ്രത്യേകം കേൾക്കുന്നതിനാണ് മുഖാമുഖം പരിപാടി. ആരോഗ്യ വ്യവസായ സാങ്കേതിക മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. കേരളീയ കലാരൂപങ്ങളിൽ 925 കലാകാരൻമാർക്ക് സർക്കാർ സൗജന്യ പരിശീലനം നൽകി. സർക്കാർ ഉടമസ്ഥതയിൽ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. സി സ്പേസ് ഒ ടി ടി പ്ലാറ്റ്ഫോം ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News