‘വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കേരള നിയമസഭ മാതൃക’: മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കേരള നിയമസഭ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപ്ലകരമായ പല നിയമ നിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ വേദിയായി. നിയമസഭ പാസാക്കിയ പല ബില്ലുകളും അന്തിമ അനുമതി ലഭിക്കാതെ പോകുന്നതും വിസ്മരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ജനജീവിതത്തിന്റെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ നിയമങ്ങള്‍ കേരള നിയമസഭ പാസാക്കി. ഇതില്‍ പല നിയമങ്ങളും വലിയ ചലനങ്ങള്‍ ഉണ്ടാക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് കേരള നിയമസഭ. ഈ ശ്രീകോവിലിന്റെ പവിത്രത ഉയര്‍ത്തി പിടിച്ചവരാണ് സാമാജികര്‍ എന്നതില്‍ അഭിമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News