നിയമസഭാ സമ്മേളനം ഇന്ന് രണ്ടാം ദിവസം

നിയമസഭാ സമ്മേളനം ഇന്ന് രണ്ടാം ദിനത്തിൽ. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൻ്റെ ധനാഭ്യർത്ഥന ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ഭരണത്തലവൻമാർ, മന്ത്രിമാർ, ആസ്ഥാന ഉദ്യോഗസ്ഥർ, നീതിന്യായ നിർവഹണം എന്നിവയുടെ ധനാഭ്യർത്ഥന ചർച്ചയും വോട്ടെടുപ്പുമാകും ഇന്ന് നടക്കുക. ആദ്യ ദിനത്തിനു സമാനമായി സഭ പ്രക്ഷുബ്ദമാക്കുന്ന നിലപാടാകും പ്രതിപക്ഷം സ്വീകരിക്കുക.

Also Read: സൈനിക പിന്മാറ്റവും പുനർനിർമാണവും; ഗാസയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

ആദ്യ ദിനമായ ഇന്ന് 2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി. 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി. പഞ്ചായത്ത്- മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുക. കൊവിഡ് കാരണം പിൻവലിച്ച 2020ലെ ബില്ലാണ് ഇപ്പോൾ പാസാക്കിയതെന്നും, പ്രതിപക്ഷത്തിന് വിഷയത്തിൽ ചർച്ചയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Also Read: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ; വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News