നിയമസഭാ സമ്മേളനം; ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും

കേരള നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇന്നും സഭ പ്രക്ഷുബ്ധം ആക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. സ്ത്രീ സുരക്ഷാ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തീരുമാനം.

Also Read: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്

അതേസമയം കെ റെയിലിനെ തകര്‍ക്കാന്‍ 150 കോടി വി ഡി സതീശന് ലഭിച്ചുവെന്ന ഗുരുതര ആരോപണത്തിന്മേൽ ഇന്നലെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫർ ചെയ്തതെന്നും പിവി അൻവർ നിയമസഭയിൽ ആരോപിച്ചു.

Also Read: ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് എന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്

പ്രതിപക്ഷം എന്നാൽ നാടിന്റെ എല്ലാ വികസനത്തിനും പാര വയ്ക്കുന്നവർ ആണെന്നും കേന്ദ്രം കേരളത്തിന് അർഹതപ്പെട്ടത് തരാതിരിക്കുന്നത് ശരിയാണെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രതിപക്ഷം പറയുന്നുവെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News