കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ്സ് കോര്‍ണറും സിറ്റി ടൂര്‍ പാക്കേജും. അപ്പര്‍ പ്രൈമറി തലം വരെയുള്ള സന്ദര്‍ശക വിദ്യാര്‍ത്ഥികള്‍ക്കായാണ് ‘സ്റ്റുഡന്റ്സ് കോര്‍ണര്‍’ എന്ന പ്രത്യേക വേദി സജ്ജീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങളും ഈ വേദിയില്‍ പ്രകാശനം ചെയ്യും.
ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സ്റ്റുഡന്റ്സ് കോര്‍ണറും സിറ്റി ടൂര്‍ പാക്കേജും.
Also Read : ഒറ്റ ക്ലിക്കിൽ താമസം റെഡി! ഇത്തവണ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾക്ക് താമസസ്ഥലം കണ്ടുപിടിക്കാം അതിവേഗം
അപ്പര്‍ പ്രൈമറി തലം വരെയുള്ള സന്ദര്‍ശക വിദ്യാര്‍ത്ഥികള്‍ക്കായാണ് ‘സ്റ്റുഡന്റ്സ് കോര്‍ണര്‍’ എന്ന പ്രത്യേക വേദി സജ്ജീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങളും ഈ വേദിയില്‍ പ്രകാശനം ചെയ്യും. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്ന വിവിധ പരിപാടികളും സ്റ്റുഡന്റ്റ്സ് കോര്‍ണറില്‍ സംഘടിപ്പിക്കും.
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാനുള്ള സിറ്റി ടൂര്‍ പാക്കേജ് ലഭ്യമാക്കും. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂളുകള്‍ക്ക് സന്ദര്‍ശന സമയം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം പുസ്തകോത്സവത്തിന്റെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
മാജിക് ഷോ, ,തത്സമയ ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയ പരിപാടികളും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ചെറിയ സറ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here