കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതൽ 13 വരെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 10.30- ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതാണ്.

പ്രസ്തുത ചടങ്ങില്‍ കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ വകുപ്പുമന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ് എന്നിവരും ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കും.

Also read: ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നൽകുന്ന ‘നിയമസഭാ അവാർഡി’ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, മലയാള സർഗ്ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രീ എം മുകുന്ദന്‍ ആണ്. പുസ്തകോത്സവത്തിന്റെഉദ്ഘാടനസമ്മേളനത്തില്‍ പ്രസ്തുത പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും.

രാഷ്ട്രീയ- കലാ- സാഹിത്യ- സാംസ്കാരിക- സിനിമാ മേഖലകളിലെ പല പ്രമുഖ വ്യക്തികളും പങ്കെടുക്കും. വിവിധ സെഗ്‌മെന്റുകളിലായി പി. സായിനാഥ്, യൂസഫ് തരിഗാമി, ബൃന്ദ കാരാട്ട്, സോയ ഹസ്സൻ, ഡോ. ശ്രീനിവാസ റാവു, ഡോ. സി. മൃണാളിനി, ആദിത്യ മുഖർജി, ദേവന്‍ രാമചന്ദ്രന്‍, ടി. പത്മനാഭൻ, ശശി തരൂർ, ജോസി ജോസഫ്, എം. മുകുന്ദൻ, മധുസൂദനൻ നായർ, പ്രഭാവർമ്മ, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. കെ. പാറക്കടവ്, സുനിൽ പി. ഇളയിടം, വിദ്യാധരൻ മാഷ്, സന്തോഷ് ജോർജ് കളങ്ങര, ടി. ഡി. രാമകൃഷ്ണൻ, എൻ. എസ്. മാധവൻ, ബെന്യാമിൻ, എസ്. ഹരീഷ്, സുഹാരു നുസൈബ കണ്ണനാരി, ഹോർമിസ് തരകൻ, ജോസി ജോസഫ്, വി. കെ. ശ്രീരാമൻ, സുഭാഷ് ചന്ദ്രൻ, മനു എസ്. പിള്ള, മേതിൽ ദേവിക, ദിവ്യ. എസ്. അയ്യർ, അഷ്ടമൂർത്തി, കെ. വി. മോഹൻകുമാർ, അശോകൻ ചരുവിൽ, ഒ. വി. ഉഷ, ബീന ചന്ദ്രൻ, ഫാ. ബോബി ജോസ് കട്ടിക്കാട്, കെ. സി. നാരായണൻ, ജി. ആര്‍. ഇന്ദുഗോപൻ, വിനിൽ പോൾ, എ. എം. ഷിനാസ്, ഇ. സന്തോഷ് കുമാർ, അംബികസുതൻ മാങ്ങാട്, പ്രിയ എ. എസ്, മുഹമ്മദ് അബ്ബാസ്, അഖിൽ പി. ധർമ്മജൻ, വസന്തകുമാർ സാംബശിവൻ, ഫ്രാൻസിസ് നൊറോണ, ജിസ ജോസ്, ജോസഫ് അന്നംകുട്ടി ജോസ്, സി. ജെ. കുട്ടപ്പൻ, ബിനീഷ് പുതുപ്പണം, സുസ്മേഷ് ചന്ദ്രോത്ത്, അശ്വതി ശ്രീകാന്ത്, ബിപിൻ ചന്ദ്രൻ, രമേഷ് പിഷാരടി, രഞ്ജു രഞ്ചിമാർ, എ. എം. ബഷീർ തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയരായ എഴുത്തുകാരും രാഷ്ട്രീയ- സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

250-ലധികം സ്റ്റോളുകളിലായി 150-ലധികം ദേശീയ അന്തർ-ദേശീയ പ്രസാധകരാണ്ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കുക. പാനൽ ചർച്ചകൾ , KLIBE DIALOGUES, KLIBF TALK, എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം, MEET THE AUTHOR, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകൾ, കഥയരങ്ങ്, ഏകപാത്രനാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും തുടങ്ങിയ പല സെഗ്മെന്റുകളിലായി എഴുപതിലധികം പരിപാടികള്‍ സംഘടിപ്പിക്കുന്നു. 350-ഓളം പുസ്തകപ്രകാശനങ്ങളും 60- ല്‍ അധികം പുസ്തകചര്‍ച്ചകളും ഉണ്ടായിരിക്കും.

പുസ്തകോത്സവദിനങ്ങളില്‍ വൈകുന്നേരം 7.00 മണി മുതൽ കൈരളി, റിപ്പോർട്ടർ, ജീവൻ,ജനം, മാധ്യമം, മലയാള മനോരമ, ഏഷ്യാനെറ്റ് എന്നീ മാധ്യമങ്ങളുടെ നേതൃത്വത്തിൽ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മെഗാഷോ സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ക്കായി ‘സ്റ്റുഡന്റ്സ് കോർണർ’ എന്ന ഒരു പ്രത്യേക വേദി സജ്ജീകരിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ സവിശേഷതകളിലൊന്ന്. വിദ്യാർത്ഥികൾക്ക് അവർ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള ഒരു വേദിയും കൂടിയാണിത്. വിദ്യാർത്ഥികൾക്ക് ചെറിയ സറ്റേജ് പ്രോഗ്രാമുകൾ ചെയ്യാൻ ഇടവേളകളിൽ അവസരം നൽകുന്നുമുണ്ട്. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു. ഇത്തവണ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികള്‍ കൂടി കുട്ടികള്‍ക്കായി ഒരുക്കുന്നു. പുസ്തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് നിയമസഭാഹാൾ, മ്യൂസിയങ്ങൾ, മൃഗശാല തുടങ്ങിയവ സൗജന്യമായി സന്ദർശിക്കാനുള്ള പാക്കേജ് ഒരുക്കുന്നുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.സി. യുടെ ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.

Also read: ഹേമ കമ്മറ്റി: റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 50 കേസുകൾ

പുസ്തകോത്സവത്തിന്റെ സ്റ്റാളുകളിൽ നിന്നും വാങ്ങുന്ന 100 രൂപയിൽ കുറയാത്ത ഓരോ പര്‍ച്ചേസിനും നൽകുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ട് എല്ലാദിവസവും 20 വിജയികൾക്ക് 500 രൂപയുടെ പുസ്തകകൂപ്പൺ നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.

ജനുവരി 13-നുള്ളസമാപനചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ശ്രീ പ്രകാശ് രാജ്, ശ്രീ. ഇന്ദ്രൻസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

രുചിവൈവിദ്ധ്യങ്ങള്‍ സമ്മാനിക്കുന്ന ഫുഡ്കോര്‍ട്ടും ദീപാലംകൃതമായ നിയമസഭയും സെല്‍ഫി പോയന്റുമടക്കം ജനങ്ങളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുമായി പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടങ്ങളില്‍ എത്തിനില്‍ക്കുന്നു. ഇതിനകം തന്നെ, പുസ്തകോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബര്‍ 10-ന് പഴയ നിയമസഭാഹാളില്‍ വച്ച് ഒരു വനിതാ മോ‍ഡല്‍ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ എല്ലാ ജില്ലകളിലും ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ട് ക്വിസ് മത്സരം പുസ്തകോത്സവ സമയത്ത് നിയമസഭാ മന്ദിരത്തില്‍ വച്ചായിരിക്കും നടത്തപ്പെടുക. കൂടാതെ പല വിധത്തിലുള്ള ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിച്ച് വരുന്നു. ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഭാഗമായി ലഭിച്ച വീഡിയോകളും ചിത്രങ്ങളും കെ.എല്‍.ഐ.ബി.എഫിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തുവരുന്നു. 2024 ഡിസംബർ 31 വരെ വീഡിയോകൾക്ക് ലഭിക്കുന്ന വ്യൂസും ലൈക്‌സും , ജൂറി പാനൽ നൽകുന്ന മാർക്ക് എന്നിവ 1:1 അനുപാതത്തിൽ കണക്കാക്കിയാണ് അന്തിമ വിധി നിർണ്ണയിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം, 2500 രൂപയുടെ ക്യാഷ് പ്രൈസും 2500 രൂപയുടെ പുസ്തക കൂപ്പണുകളും, 1500 രൂപയുടെ ക്യാഷ് പ്രൈസും 1500 രൂപയുടെ പുസ്തക കൂപ്പണുകളും, 1000 രൂപയുടെ ക്യാഷ് പ്രൈസും 1000 രൂപയുടെ പുസ്തകകൂപ്പണുകളും സർട്ടിഫിക്കറ്റുകളും നൽകുന്നതുമാണ്.

പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മീഡിയാ സെലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ നിര്‍വ്വഹിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായി ഇത്തവണ പത്ത് ഇനങ്ങളിലായിട്ടാണ് മാധ്യമ അവാര്‍ഡുകള്‍ നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അച്ചടി,ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമവിഭാഗങ്ങളില്‍ ‍മികച്ച മാധ്യമത്തിനും വ്യക്തിഗത അവാര്‍‍‍ഡ് അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മികച്ച റിപ്പോര്‍ട്ടർക്കും, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച വീഡിയോഗ്രാഫര്‍ എന്നിങ്ങനെയുമായി പത്ത് മാധ്യമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ അവാര്‍ഡിനും പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നല്കുക. 2024 ഡിസംബര്‍ 10 മുതല്‍ 2025 ജനുവരി 15 വരെയുള്ള എന്‍ട്രികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News