2024 ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ്  ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്.

ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്.  മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്.

ഏപ്രിൽ അഞ്ചിന് ‌പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും. വിഗ്യാന്‍ ഭവനില്‍ പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

ആദൃ ഘട്ടം ഏപ്രിൽ 19, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂൺ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏഴു ഘട്ടങ്ങളായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പിന് രാജ്യം പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 17-ാമത് ലോക്സഭ കാലാവധി ജൂൺ 16 ന് അവസാനിക്കും. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണെന്നും രാജ്യത്ത് ആകെ 97 കൊടി വോട്ടർമാരാണുള്ളതെന്നും  രാജീവ് കുമാര്‍ പറഞ്ഞു.

രാജ്യത്ത് ആകെ 96.8 കൊടി വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ 47.1കോടിയും പുരുഷ വോട്ടര്‍മാര്‍ 49.7കോടിയുമാണുള്ളത്. 55 ലക്ഷം വോട്ടിങ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായൊരുങ്ങുന്നത്.

ലോക്‌സഭയുടെ 543 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയംമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16-ന് അവസാനിക്കും. ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News