സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയാണ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. മത്സരം അവസാന അഞ്ച് ഓവറുകളിലേക്ക് കടക്കുമ്പോള്‍ മഹാരാഷ്ട്രക്ക് ജയിക്കാന്‍ 60 റണ്‍സിലേറെ വേണ്ടിയിരുന്നു. കളി കേരളത്തിന് അനുകൂലമായേക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ഒറ്റയാള്‍ മികവുമായി ദിവ്യാങ് ഹിങ്കാനേക്കര്‍ കളം നിറഞ്ഞത്.
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്നിരുന്നു. 18 പന്തില്‍നിന്ന് 43 റണ്‍സുമായി പുറത്താകാതെ നിന്ന ദിവ്യാങ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ കളിയില്‍ കേരളം സര്‍വീസസിനെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഓപണര്‍മാരായ ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തിന് അതിവേഗത്തിലുള്ള തുടക്കം തന്നെ നല്‍കി.
Read Also: ഈ പയ്യനായി നടന്നത് വാശിയേറിയ ലേലംവിളി; ഒടുവില്‍ സഞ്ജുവിന്റെ സംഘത്തില്‍
മഹാരാഷ്ട്ര ഒരു പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന് 189ലെത്തി. 19 റണ്‍സാണ് സഞ്ജു എടുത്തത്. രോഹന്‍ 24 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 45 റണ്‍സ് നേടി ടോപ് സ്‌കോററായി. മുഹമ്മദ് അസറുദ്ദീന്‍ 29 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തെടുത്തു. 25 പന്തില്‍ 40 റണ്‍സുമായി സച്ചിന്‍ ബേബി പുറത്താകാതെ നിന്നു. 14 പന്തില്‍ 24 റണ്‍സടിച്ച അബ്ദുല്‍ ബാസിതും തിളങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here