അടിച്ചു മോനേ… തിരുവോണം ബമ്പർ- 25 കോടി ലഭിച്ച ഭാഗ്യശാലി ആര്? തത്സമയ ഫലം അറിയാം

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ ഒരു കോടി രൂപ വീതം 25 പേർക്ക് രണ്ടാം സമ്മാനം ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഗോർക്കിഭവനിൽ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുന്നത്.

ഒന്നാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലും രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി. കെ പ്രശാന്ത് എംഎല്‍എയുമാണ് നിര്‍വഹിക്കുന്നത്. ഇത്തവണ തിരുവോണം ബമ്പറിന് 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലും അഞ്ചും സമ്മാനങ്ങൾ യഥാക്രമം അഞ്ച് ലക്ഷവും രണ്ടു ലക്ഷവുമാണ്.

അവസാന സമ്മാനം 500 രൂപയാണ്. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു പ്രത്യേകത. ഡിസംബര്‍ നാലിന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News