ആരാകും 25 കോടി നേടുന്ന ആ ഭാഗ്യശാലി? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

ONAM BUMPER

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. 25 കോടി നേടുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്ന് ഉച്ചയ്ക്ക് അറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

ALSO READ; ‘ഞാൻ നിരപരാധി, എനിക്ക് ഒന്നും അറിയില്ല’: കോടതിയിൽ വിചിത്ര വാദവുമായി കൊൽക്കത്ത ബലാത്സംഗക്കേസിലെ പ്രതി

ആദ്യ നറുക്കെടുപ്പ് കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വികെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും. 25 കോടി രൂപ ഒന്നാം സമ്മാനവും, ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്കിടയിലെത്തിയത്.

ALSO READ; കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

ഇന്നലെ വൈകീട്ട് നാല് മണി വരെയുള്ള കണക്കനുസരിച്ച് 72 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 13,02,860 ടിക്കറ്റുകൾ വിറ്റുകൊണ്ട് പാലക്കാടാണ് ജില്ലകളിൽ ഒന്നാമത്. അതേസമയം ഓണം ബമ്പർ നറുക്കെടുപ്പിനൊപ്പം പൂജാ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കുന്നുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാലാകും പ്രകാശനം നിര്‍വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration