‘ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്, ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷം’: ടിക്കറ്റ് വിറ്റ ഏജന്‍റ്

ONAM BUMPER

ഈ വര്‍ഷത്തെ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ഏജന്‍സിയാണ്. ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റതെന്നും നേരത്തെ വിറ്റ ടിക്കറ്റ് ആയതിനാല്‍ വാങ്ങിയ ആളെ ഓര്‍മയില്ലെന്നും നാഗരാജു പറഞ്ഞു. ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്ന് ഏജന്റ് ജിനീഷ് പറഞ്ഞു.

ആദ്യമായാണ് ഒരു ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മനം ലഭിക്കുന്നതെന്ന് ലോട്ടറി ഏജന്റായ ജിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വലിയ തുക ഇതാദ്യമാണ് വിറ്റ ലോട്ടറിയില്‍ ലഭിക്കുന്നത്. ഒരുമാസം മുന്‍പ് കാര്യുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം അടിച്ചിരുന്നെന്നും ജിനീഷ് പറഞ്ഞു.

ഇത്തവണ ടൂറിസ്റ്റ് മേഖല മന്തഗതിയില്‍ ആയതിനാല്‍ കഴിഞ്ഞ തവണത്തെ അത്ര ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നും ജിനീഷ് പറഞ്ഞു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

TA 434222,  TB 434222,TC 434222,TD 434222,TE 434222,TH 434222,TJ 434222,TK 434222,TL 434222, എന്നീ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം  ലഭിക്കും.TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984, TE 340072, TJ201260 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.മൂന്നാം സമ്മാനം: TA 109437,  TB 465842,  TC 147286,  TD 796695, TE 208023,  TG 301775, TH 564251, TJ 397265

ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ ഒരു കോടി രൂപ വീതം 25 പേർക്ക് രണ്ടാം സമ്മാനം ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ഇത്തവണ തിരുവോണം ബമ്പറിന് 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലും അഞ്ചും സമ്മാനങ്ങൾ യഥാക്രമം അഞ്ച് ലക്ഷവും രണ്ടു ലക്ഷവുമാണ്. അവസാന സമ്മാനം 500 രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News