എംഎസ്എംഇ മേഖലയിലെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ, തൊഴിൽ, നിക്ഷേപം എന്നിവയിൽ ചരിത്രം സൃഷ്ടിച്ച് കേരളം

മൂന്ന് വർഷം കൊണ്ട് എം എസ് എം ഇ മേഖലയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ,തൊഴിൽ, നിക്ഷേപം എന്നിവയിൽ ചരിത്രം സൃഷ്ടിച്ച് കേരളം. 2,57,839 സംരംഭങ്ങളും 5,71,222 തൊഴിലും 16,922 കോടി രൂപയുടെ നിക്ഷേപവും ഇക്കാലയളവിൽ കേരളത്തിലുണ്ടായി എന്നും മന്ത്രി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ALSO READ: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ച്ചയിലുള്ള മലയിടുക്കിലേക്കു വീണ് യുവതിക്ക് ദാരുണാന്ത്യം: വീഡിയോ

ഏറ്റവും കൂടുതൽ സ്ത്രീകൾ എം എസ് എം ഇ മേഖലയിൽ സംരംഭമാരംഭിച്ച കാലഘട്ടവും ഇതുതന്നെയാണ്. ഒന്നര ലക്ഷത്തോളം സ്ത്രീകൾക്ക് സംരംഭങ്ങളാരംഭിക്കുന്നതിന് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സാധിച്ചിട്ടുണ്ട് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ചരിത്രത്തിലാദ്യമായി വ്യവസായ വകുപ്പിന് കീഴിലൊരു പദ്ധതി ദേശീയ അംഗീകാരം നേടിയതും ഈ കാലയളവിലാണ്. സംരംഭക വർഷം പദ്ധതിയാണ് രാജ്യത്തെ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി പദ്ധതി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം രേഖപ്പെടുത്തിയത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു; അപകടം തേങ്ങ ശേഖരിക്കാൻ പോയപ്പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News