കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്നും കേരളത്തിന്റെ ഊര്‍ജ്ജമായി ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഒരു കായിക നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും സ്‌പോര്‍ട്‌സ് എക്കണോമി എന്നത് ഭാവന സമ്പന്നമായ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കായിക മേഖലയ്ക്കുള്ള ഒട്ടേറെ ലക്ഷ്യങ്ങള്‍ ഈ സമ്മിറ്റിന്റെ ഭാഗമാണ്. കായിക സമ്പദ് വ്യവസ്ഥ വലിയതോതില്‍ മെച്ചപ്പെടുത്താന്‍ കഴിയും. പ്രാദേശിക കായിക ഇനങ്ങളുടെ പ്രധാന്യങ്ങള്‍ ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇതിന് ഏറ്റവും അനുകൂലമായ സാഹചര്യം ഉള്ളത് നമ്മുടെ സംസ്ഥാനത്താണ്. എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ട് വന്നാല്‍ നമ്മള്‍ മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. കേരളത്തിന്റെ ആരാധക പിന്തുണയ്ക്ക് അര്‍ജന്റീനയും ഖത്തറും നന്ദി പറഞ്ഞത് ഓര്‍ക്കേണ്ടതാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മലയാളികള്‍ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും ചെയ്യുന്നു.
ALSO READ:അതും ഓസീസ് കൊണ്ടുപോയി; മികച്ച ടീമില്‍ ഇടംപിടിക്കാതെ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍
മറ്റ് ഏത് സംസ്ഥാനത്തെക്കാളും മികച്ച കായിക സംസ്‌കാരം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ചില പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. അത് നാം തിരിച്ചറിയണം. ഒരു കാലത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്ന പല കായിക ഇനങ്ങളിലും നാം പിന്നില്‍ പോയി. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഷ്‌കരണ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവാരമുള്ള കളിക്കളങ്ങള്‍ ഉണ്ടാക്കുന്നതിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്ത് സ്‌പോര്‍ട്‌സിന് കൂടുതല്‍ പരിഗണന നല്‍കും. കായിക പ്രവര്‍ത്തനത്തെ ഒരു ജനകീയ പ്രവര്‍ത്തനമായി പരിഗണിക്കുന്നു. കായിക വ്യായാമ സാക്ഷരത വര്‍ധിപ്പിക്കും. അതിനായി തദ്ദേശ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തും. കായിക മേഖലയിലെ പുതിയ ചുവടുവെയ്പ്പാണ് ഈ സമ്മിറ്റെന്നും നാടിനാകെ പ്രയോജനമാകുന്ന തരത്തിലാണ് കായിക നയം രൂപപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ:ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here