യശ്വന്ത്പൂരിൽ ട്രെയിനിനുള്ളിൽ അജ്ഞാത മൃതദേഹം; കൈവശമുണ്ടായിരുന്നത് തൃശൂരിൽ നിന്നുള്ള ടിക്കറ്റ്

യുവാവിനെ ട്രെയിനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിൽ മൈസൂരുവില്‍ നിന്നെത്തിയ ട്രെയിനിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Also read:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

മൃതദേഹം കണ്ടത് ട്രെയിനിലെ ശുചീകരണ തൊഴിലാളികളാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ വസ്ത്രത്തില്‍നിന്ന് രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശൂരില്‍നിന്ന് ബംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ആര്‍പിഎഫ് സംഘം തൃശൂര്‍ ആര്‍പിഎഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Also read:തിരുവനന്തപുരം ജില്ലാ ജയിലിന് മുന്നിലെ യൂത്ത് കോൺഗ്രസ് അക്രമം; പ്രതിഷേധവുമായി കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News