കേരളത്തിൽ നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെയാണ് കാണാതായത്. ഇക്കഴിഞ്ഞ നവംബർ 21ന് കൊല്ലം ആയൂരിൽ നിന്നാണ് വിദേശത്ത് പോകാനായി 40 കാരനായ ഷിജു നഗരത്തിലെത്തുന്നത്. മുംബൈയിൽ വന്നശേഷം പാൽഘർ നായ്ഗാവിലായിരുന്നു താമസിച്ചിരുന്നത്.
വിദേശ ജോലിക്ക് അവസരം നഷ്ടമായത് ഷിജുവിനെ മാനസികമായി തളർത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് നവംബർ 30ന് നാട്ടിലേക്ക് തിരിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നുവെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഹയിൽ ഇറങ്ങി തിരികെ സൂറത്തിലെത്തുകയായിരുന്നു. പിന്നീട് സൂറത്തിൽ നിന്നാണ് പാൽഘറിലെ നായ്ഗാവിൽ തിരിച്ചെത്തുന്നത്.
ALSO READ: ‘ദി റിയൽ ഗോട്ട്’; ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് നവിമുംബൈയിലെ റാബേല എന്ന സ്ഥലത്ത് എത്തിയതായി പറയുന്നു. ഇവിടെ നിന്നാണ് ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണിൽ നിന്നും ബന്ധുക്കളെ വിളിച്ചത്. ദുരൂഹ സാഹചര്യത്തിൽ ശരീരമാസകലം മുറിവുകളുമായാണ് യുവാവിനെ കണ്ടതെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. തുടർന്ന് താനെ ഭാഗത്തേക്ക് നടന്നു പോയെന്നും ഡ്രൈവർ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് യാതൊരു വിവരവും അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പാൽഘർ നായ്ഗാവ് പോലീസ് സ്റ്റേഷനിൽ കാണാതായ സംഭവത്തിൽ പരാതി ( 78/2023) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മലയാളി യുവാവിനെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനായി മുംബൈ, താനെ, നവിമുംബൈ, പാൽഘർ ജില്ലകളിലെ പ്രവാസി സമൂഹത്തിന്റെ അടിയന്തിര സഹായം ആവശ്യമാണെന്ന് ഫെയ്‌മ മഹാരാഷ്ട്ര യാത്രാസഹായ വേദി അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പറുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here