വയനാട്ടില്‍ ദുരന്ത ഭൂമിയില്‍ ഓരോ ജീവനും രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് നടക്കുന്നത്. മനസിനെ ഉലയ്ക്കുന്ന വാര്‍ത്തകള്‍ക്കിടയിലും മലയാളികളുടെ ഐക്യവും സ്‌നേഹവും വീണ്ടും മനസിലാകുകയാണ്. സഹജീവികളോട് എത്രമാത്രം കരുണയുള്ളവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന് മനസിലാകുക ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടിയാണ്.
ALSO READ: വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു; ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി
ഓരോരുത്തരും അവരവരുടെ സാഹചര്യത്തിന് അനുസരിച്ച് സഹായങ്ങള്‍ ചെയ്യുമ്പോള്‍, അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുമക്കള്‍ക്ക് വേണ്ടി മുന്നോട്ടുവന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വാക്കുകളാണ് വൈറലായത്. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവര്‍ത്തകന്‍ വാട്‌സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചത്. ചേര്‍ത്തുപിടിക്കാന്‍ നമുക്കൊപ്പം ആളുണ്ടെങ്കില്‍ പ്രകൃതി പോലും തലകുനിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് കമന്റുകള്‍ വരുന്നത്.
ALSO READ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം
പൊതുപ്രവര്‍ത്തകന്റെ പേര് മറച്ച് വച്ചാണ് സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിറകേ
ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടു. നല്ല മാതൃകകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതില്‍പരം മറ്റെന്ത് വേണമെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here